കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകത്തിൽ മൊഴിമാറ്റി പ്രതിയെ രക്ഷിക്കാൻ രാഷ്ട്രീയ നീക്കം

കാഞ്ഞിരപ്പള്ളി : രണ്ടു വർഷം മുൻപ് കാഞ്ഞിരപ്പള്ളിയിൽ നടന്ന ഇരട്ട കൊലക്കേസിൽ നിന്ന്

ബന്ധുവായ പ്രതിയെ രക്ഷിക്കാൻ പ്രാദേശിക രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും ശ്രമിക്കുന്നതായി ആരോപണമായിരുന്നു. കേരള കോൺഗ്രസ് (എം) പ്രാദേശിക നേതാവിനെ കൊണ്ട് മൊഴി പറയിക്കാൻ നീക്കം നടക്കുന്നതായാണ് ആരോപണം ഉയരുന്നത്. കഴിഞ്ഞ ഇടയ്ക്ക് കൊലപാതകം നടന്ന വീട്ടിൽ സംസ്ഥാനത്തെ ഒരു വകുപ്പ് മന്ത്രി സന്ദർശനം നടത്തിയെന്നും ആരോപണം ഉയരുന്നുണ്ട്. ബന്ധുവായ പ്രതിയെ രക്ഷിക്കാൻ നടക്കുന്ന നീക്കത്തിൽ കുടുബാംഗങ്ങളിൽ ഭിന്നത രൂക്ഷമാണ്. പ്രതിയെ രക്ഷിക്കാൻ നോക്കുന്ന നീക്കങ്ങളെ ഉയർത്തി ഉണ്ടാകുന്ന ആരോപണങ്ങളാണ് ഇപ്പോൾ നാട്ടിലെ പ്രധാന ചർച്ച

Leave a Reply

Your email address will not be published. Required fields are marked *