പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിൽപരിശുദ്ധ കന്യകാമറിയത്തിൻ്റെ അമലോത്ഭവതിരുനാൾ അഞ്ചു മുതൽ എട്ടുവരെ നടക്കുമെന്ന് ഫാ.ജോണി ചെരിപുറം, അസിസ്റ്റൻ്റ് വികാരി ഫാ. ടിബിൻചേനപ്പുരയ്ക്കൽ എന്നിവർ അറിയിച്ചു. അഞ്ചിന്വൈകുന്നേരം നാലിന് ആരാധന, 4.30ന് കൊടിയേറ്റ്,അഞ്ചിന് സമൂ ഹബലി, തുടർന്ന് സെമിത്തേരിസന്ദർശനം, പ്രാർഥന, നേർച്ച വിതരണം. ആറിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 10ന് ജപമാല,
ആരാധന, വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, ആറിന് ജപമാല പ്രദക്ഷിണം, നേർച്ച വിതരണം, രാത്രി ഏഴിന് നാടകം. ഏഴിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 10ന് വിശുദ്ധ
കുർബാന, സ്നേഹവിരുന്ന്, വൈകുന്നേരം നാലിന്
വിശുദ്ധ കുർബാന, ആറിന് ടൗൺ കുരിശുപള്ളി ചുറ്റി
തിരുനാൾ പ്രദക്ഷിണം, രാത്രി ഒന്‌പതിന് ആകാ
ശവിസ്മയം. എട്ടിന് രാവിലെ 5.15നും ഏഴിനും 10നും
വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, ആറിന്
പ്രദക്ഷിണം, രാത്രി 7.30ന് ഗാനമേള.