കേരളോത്സവം 2024
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി നടത്തുന്ന ബ്ലോക്ക് തല കേരളോത്സവം 2024 ഡിസംബര്‍ മാസം 07,08 (ശനി,ഞായര്‍) ദിവസങ്ങളില്‍ എ.കെ.ജെ.എം ഹയര്‍ സെക്കഡറി സ്കൂളില്‍ സമുചിതമായി സംഘടിപ്പിക്കുന്ന വിവരം സസന്തോഷം അറിയിയിക്കുന്നു. കേരളോല്‍സവം കേരളീയ യുവതയുടെ ഏറ്റവും വലിയ കലാ-കായിക സാംസ്കാരിക സംഗമവേദിയെന്ന നിലിയില്‍ ഇതിനകം ജനശ്രേദ്ധ നേടിയെടുത്തിട്ടുളളതാണ്. യുവജന കലാപരവും , സാംസ്കാരികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനും അവസരമോരുക്കുകയും അവരില്‍ സഹോദര്യവും സഹപ്രവര്‍ത്തിത്വവും വളര്‍ത്തുന്നതിനും കേരളോല്‍സവങ്ങള്‍ പോലുളള വേദികള്‍ നിസ്തുലമായ പങ്കാണ് വഹിച്ചിരുന്നത്. അഡ്വ സെബാസ്റ്റ്യാന്‍ കുളത്തുങ്കല്‍ എം.എല്‍.എ കേരളോല്‍സവ മല്‍സരങ്ങളുടെ ഉദ്ഘാടനവും , ഡോ.എന്‍ .ജയരാജന്‍ ഗവ.ചീഫ് വിപ്പ് സമ്മാനദാനവും നിര്‍വ്വഹിക്കുന്നു, കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കീഴിലുളള 7 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുളള കേരളോത്സവം മല്‍സരവിജയികള്‍ മാറ്റുരയ്ക്കുന്ന ഈ വേദിയിലേക്ക് കലാ-കായിക മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനും ആസ്വാദിക്കുന്നതിനുമായി ഏവരേയും സസ്നേഹം സ്വാഗതം ചെയ്യുന്നു. ഗെയിംസ് ഇനങ്ങളില്‍ 15 വിഭാഗത്തില്‍ 271 മല്‍സാരത്ഥികളും അറ്റ്ലറ്റിക്സ് ഇനത്തില്‍ 39 വിഭാഗത്തില്‍ 165 മല്‍സരാത്ഥികളും , ആര്‍ട്ട്സ് ഇനത്തില്‍ 27 വിഭാഗത്തില്‍ 121 മല്‍സാരാര്‍ത്ഥികളും കൂടി ആകെ 557 മല്‍സാരാര്‍ത്ഥികള്‍ പങ്കെടുക്കുന്നതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് അജിത രതീഷ് , വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റ്റി.ജെ മോഹനന്‍, ഷക്കീല നസീര്‍,ജയശ്രീ ഗോപിദാസ് ബി.ഡി.ഒ ഫൈസല്‍.എസ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.