ലോക ശൗചാലയ ദിനാചരണത്തിന്‍റെ ഭാഗമായി മികച്ച പൊതു ശൗചാലയം നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പാറത്തോട് ഗ്രാമപഞ്ചായത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. അജിതാ രതീഷ് പുരസ്ക്കാരം കൈമാറുന്നു.

ലോക ശൗചാലയ ദിനാചരണം നടത്തി
കാഞ്ഞിരപ്പള്ളി : ലോക ശൗചാലയ ദിനത്തോടനുബന്ധിച്ച് ശുചിത്വമിഷന്‍റെ നിര്‍ദ്ദേശ പ്രകാരം കാഞ്ഞിരപ്പള്ളി ബ്ലോക്കിന്‍റെ പരിധിയില്‍ വരുന്ന ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത മികച്ച മൂന്ന് ശൗചാലയങ്ങളുടെ ഉടമകളായ ഗുണഭോക്താക്കളെയും മികച്ച രണ്ട് ടേക്ക് എ ബ്രേക്കുകള്‍ നിര്‍മ്മിച്ച ഗ്രാമപഞ്ചായത്തുകളെയും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു.  സ്വച്ഛഭാരത് മിഷന്‍ ഗ്രാമീണ്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുകയും മികച്ച രീതിയില്‍ പരിപാലനം നടത്തുകയും ചെയ്തു വരുന്നവയാണ് തെരഞ്ഞെടുക്കപ്പെട്ടത്.  വ്യക്തിഗത ശൗചാലയങ്ങളില്‍ കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിലെ ശ്രീമതി. മിനി, പൂവത്തുംമൂട്ടില്‍, പാറത്തോട് ഗ്രാമപഞ്ചായത്തിലെ ശ്രീ. മനു. കെ, ഓടക്കല്‍, മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ ശ്രീ. മിലു രവീന്ദര്‍ വേങ്ങല്ലൂര്‍ എന്നിവരെയും പൊതുശൗചാലയങ്ങളുടെ (ടേക്ക് എ ബ്രേക്ക്) വിഭാഗത്തില്‍ പാറത്തോട്, എരുമേലി എന്നീ ഗ്രാമപഞ്ചായത്തുകളെയുമാണ് ആദരിച്ചത്.  കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ റന്‍സ് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. അജിതാ രതീഷ് പുരസ്ക്കാരവിതരണം നടത്തി.  മികച്ച ടേക്ക് എ ബ്രേക്കുകള്ക്കുകള്ള പുരസ്ക്കാരങ്ങള്‍ പാറത്തോട്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന്  ഏറ്റുവാങ്ങി.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി അജിത രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ്പ്രസിഡന്‍റ് ശ്രീ. ജോളി മടുക്കക്കുഴി സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ശ്രീമതി. ജയശ്രീ ഗോപിദാസ്, ശ്രീമതി. ഷക്കീല നസീര്‍, ശ്രീ. മോഹനന്‍ റ്റി.ജെ., ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളായ ശ്രീ. സാജന്‍ കുന്നത്ത്, ശ്രീ. റ്റി.എസ്. കൃഷ്ണകുമാര്‍,  ശ്രീ. കെ.എസ്. എമേഴ്സണ്‍, ശ്രീ. പി.കെ. പ്രദീപ്, ശ്രീ. ജോഷിമംഗലം, ശ്രീമതി. രത്നമ്മ രവീന്ദ്രന്‍, ശ്രീമതി. ജൂബി അഷറഫ്, ശ്രീമതി. ഡാനി ജോസ്, ശ്രീമതി. അനു ഷിജു, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. കെ.കെ. ശശികുമാര്‍, വൈസ് പ്രസിഡന്റ്  ശ്രീമതി. സോഫി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീ. സിയാദ്, ശ്രീമതി ജസ്ന  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ. ഫൈസല്‍ എസ്, ജോയിന്‍റ് ബി.ഡി.ഒ. ശ്രീ. സിയാദ് റ്റി.ഇ., ജി.ഇ.ഒ. ശ്രീ. അജേഷ്കുമാര്‍ കെ.എ., സീനിയര്‍ ക്ലര്‍ക്ക്  ശ്രീ. ദിലീപ് കെ.ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




ലോക ശൗചാലയ ദിനാചരണത്തിന്‍റെ ഭാഗമായി മികച്ച പൊതു ശൗചാലയം നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പാറത്തോട് ഗ്രാമപഞ്ചായത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. അജിതാ രതീഷ് പുരസ്ക്കാരം കൈമാറുന്നു.

Leave a Reply

Your email address will not be published. Required fields are marked *