പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ രാജമ്മ ഗോപിനാഥ്
ഈരാറ്റുപേട്ട.പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ രാജമ്മ ഗോപിനാ തെരഞ്ഞെടുക്കപ്പെട്ടു.
നറുക്കെടുപ്പിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്. ബിജെപിയിലെ ആനിയമ്മ സണ്ണി ആയിരുന്നു എതിർ സ്ഥാനാർത്ഥി. അവിശ്വാസത്തിലൂടെ പുറത്തായ കേരള കോൺഗ്രസ് എം അംഗമായ റജി ഷാജി എത്തിയിരുന്നെങ്കിലും വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
വോട്ടെടുപ്പിൽ സ്ഥാനാർത്ഥികളും രണ്ടു തവണ തുല്യനില പാലിച്ചതോടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു. ഭാഗ്യം രാജമ്മയ്ക്കൊപ്പം നിന്നു.
അവിശ്വാസത്തിലൂടെ പ്രസിഡണ്ടിനെ പുറത്താക്കാൻ ആയില്ലെങ്കിലും വൈസ് പ്രസിഡൻറ് സ്ഥാനം നേടാനായിതിന്റെ ആശ്വാസത്തിലാണ് കോൺഗ്രസ്.