യു.ഡി.എഫ് സ്ഥാനാർത്ഥി റൂബിന നാസർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
ഈരാറ്റുപേട്ട –
നഗരസഭ കുഴിവേലി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി റൂബിന നാസർ വരണാധികാരി നഗരസഭാ സൂപ്രണ്ട് ജാൻസി മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
ലീഗ് ഹൗസിൽ നിന്ന് പ്രകടനമായി എത്തിയാണ് പത്രിക നൽകിയത്.
മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ.എ.മുഹമ്മദ് അഷറഫ്.നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് ,മുസ്ലിം ലീഗ് നഗരസഭാ പ്രസിഡൻറ് കെ.എ.മുഹമ്മദ് ഹാഷിം, ജനൽ സെക്രട്ടറി വി.എം. സിറാജ്, ട്രഷറർ സി കെ.ബഷീർ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ. മാഹിൻ, ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.പി.നാസർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ, വെൽഫയർ പാർട്ടി നേതാക്കളായ ഹസീബ് വെളിയത്ത് ,കെ.എ. സാജിദ്, എസ്.കെ.നൗഫൽ, ഫിർദൗസ് റഷീദ് ,നഗരസഭ യു.ഡി.എഫ് ചെയർമാൻ, പി.എച്ച്.നൗഷാദ്,
കൺവീനർ റാസി ചെറിയ വല്ലം, റസീം മുതുകാട്ടിൽ, കെ.ഇ.എ ഖാദർ.
എന്നിവർ പങ്കെടുത്തു.