കോട്ടയം ജില്ലാ സ്കൂൾ കലോത്സവം.
അറബനാ മുട്ടിൽ തുടർച്ചയായി മൂന്നാം തവണയും കാഞ്ഞിരപ്പള്ളി എ കെ ജെ എം ഒന്നാമത്…

കോട്ടയം ജില്ലാ സ്കൂൾ കലോത്സവം.
അറബനാ മുട്ടിൽ തുടർച്ചയായി മൂന്നാം തവണയും കാഞ്ഞിരപ്പള്ളി എ കെ ജെ എം ഒന്നാമത്…
      ജില്ലാതല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബന മുട്ടിൽ തുടർച്ചയായി മൂന്നാം തവണയും കാഞ്ഞിരപ്പള്ളി എകെജെ എം സ്കൂൾ എ ഗ്രേഡ് കൂടി ഒന്നാം സ്ഥാനത്ത് എത്തി …
  കഴിഞ്ഞ വർഷങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച കുട്ടികളിൽ ഏറെയും ഹയർസെക്കൻഡറിയിൽ ഒന്നാംവർഷം  സ്കൂളിൽ തന്നെ ചേർന്നതിനെ തുടർന്ന് ഹയർസെക്കൻഡറി തലത്തിൽ ആദ്യമായി മത്സരത്തിൽ എത്തിയ എ കെ ജെ എം സ്കൂൾ ആ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. പ്രശസ്ത മാപ്പിള കലാ പരിശീലകൻ നൗഫൽ കോട്ടയത്തിന്റെ ശിക്ഷണത്തിൽ എത്തിയ ഇവർ ചുവടുകൾക്ക് ഈണം പകരാൻ  രിഫാഇ മദ്ഹബുകളിൽ ഉള്ള പാട്ടുകൾ ആണ് ഉപയോഗിച്ചത് .
മാസ്മരിക പ്രകടനമാണ് മത്സരത്തിൽ ഉടനീളം  ഇരു ടീമുകളും കാഴ്ചവെച്ചത് എന്ന് വിധികർത്താക്കൾ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *