മുണ്ടക്കയം ചെളിക്കുഴി ഇടത്തി നാട്ട് ബിന്ദു സുധർമ്മ ദമ്പതികളുടെ മകനാണ് ഗൗതം ബിനു കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ ഓട്ടോ മൊബൈൽ എൻജിനീയറിംഗ് കോഴ്‌സ് പൂർത്തീകരിച്ച ശേഷം ഇപ്പോൾ സെൻറ്റ് ഡോമിനിക് സ് കോളേജിൽ ബിഎ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർത്ഥിയായ ഗൗതം പഠനത്തോടൊപ്പം പശുവളർത്തിലുമാണ്. പത്തു പശുക്കളും ഒരു പോത്തും ഇദ്ദേഹത്തിൻ്റെ ഫാമിലുണ്ട്. പശുവിനെ വളർത്തിയിരുന്ന മാതാപിതാക്കള ചെറുപ്പ കാലത്ത് സഹായിച്ചു വച്ചിരുന്ന ഗൗതം ഇതിൽ നിന്നും ആവേശം കൊണ്ടാണു് ഫാം തുടങ്ങിയത്.
എല്ലാ ദിവസവും പുലർച്ചേ നാലിന് ഉറക്കമെണീറ്റ് പശുക്കളേയും പോത്തിനേയും കുളിപ്പിച്ച ശേഷം പാൽ കറവ നടത്തും. പിന്നീട് പാൽ അര ലിറ്റർ, ഒരു ലിറ്റർ കണക്കിൽ പാൻ കവറിലാക്കി വീടുകളിൽ എത്തിച്ചു കൊടുക്കും. ഇതിനു ശേഷം 12 കിലോമീറ്റർ അകലെയുള്ള ചോറ്റി നിർമ്മലരാമിൽ വാഹനവുമായി എത്തി കന്നു കാലികൾക്കുള്ള പുല്ല് വെട്ടിയെടുക്കും. ഇത് വീട്ടിലെത്തിച്ച ശേഷം കുളിയും കാപ്പി കുടിയും കഴിഞ്ഞ ശേഷം കോളേജിലേക്ക് പോകും. പഠനത്തിന് ശേഷം വൈ കുന്നേരം നാലിന് ശേഷം വീട്ടിലെത്തും. പശു പരിചരണവും കറവയും പാൽപായ്ക്കിംഗും തുടരും.
ഗൗതമിന്റെ പശു ഫാമിൽ സ്‌പീക്കർ ഘടിപ്പിച്ച് രാവിലെയും വൈ കുന്നേരവും പ്രാർത്ഥനാ ഗാനങ്ങളും ഉച്ചയ്ക്ക് ആകാശവാണിയിൽ നിന്നുമുള്ള ചലച്ചിത്ര ഗാനങ്ങ ളും പശുക്കളെ കേൾപ്പിക്കുന്നുണ്ട്. മുണ്ടക്കയം കൃഷിഭവനിൽ നി ന്നും മികച്ച ക്ഷീര കർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഗവേഷണങ്ങളിൽ താൽപര്യമുള്ള ഗാ തം പച്ച ചാണകം പൊടിക്കാനുള്ള ചെലവു കുറഞ്ഞ യന്ത്രം കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഗൗതമിൻ്റെ സഹോദരി ഗംഗയും സഹോദരനെ സഹായിക്കാൻ സ ജീവമായി രംഗത്തുണ്ട്.