എലിക്കുളം പഞ്ചായത്തിലെ രണ്ടാം മൈൽ പനമറ്റം അക്കരക്കുന്ന് റോഡിന്റെ ശ്വോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ ജീവനക്കാർ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു..വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാകുമെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ അറിയിച്ചു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പലതവണ ചൂണ്ടിക്കാണിച്ചിട്ടും പഞ്ചായത്ത് വേണ്ട നടപടികൾ ഒന്നും കൈകൊണ്ടിട്ടില്ല എന്നും പ്രദേശവാസികൾ പറഞ്ഞു