ചെറുവള്ളി സെൻ്റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ അമലോത്ഭവ തിരുനാൾ അഞ്ചു മുതൽ എട്ടുവരെ നടക്കുമെന്ന് വി കാരി ഫാ. അജി അത്തിമൂട്ടിൽ അറിയിച്ചു. 5ന് വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, 5.15ന് വിശുദ്ധ കുർബാന, സന്ദേശം. ആറിന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം – തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ, 6.30ന് സെമിത്തേരി സന്ദർശനം, പ്രാർഥന. ഏഴിന് രാവിലെ 9.30നും വൈകുന്നേരം 4.30നും വി ശുദ്ധ കുർബാന, വൈകുന്നേരം 6.15ന് കുന്നത്തുപുഴ പന്തലിലേയ്ക്ക് പ്രദക്ഷിണം, രാത്രി 8.30ന് ആകാശവിസ്‌മയം. എട്ടിന് രാവിലെ ഒന്‌പതിന് പുത്തരിത്തിരുനാൾ കാഴ്ച സമർപ്പണം, വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് സുറിയാനി കുർബാന, തുടർന്ന് കുരിശടി ചുറ്റി പ്രദക്ഷിണം, രാത്രി 7.15ന് കലാസന്ധ്യ.