ആലപ്പുഴ അപകടത്തിൽ മരണപ്പെട്ട ദേവാനന്ദൻ  SAPS ന്റെ അഭിമാനതാരം .. വിങ്ങിപ്പൊട്ടി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂൾ ..

ആലപ്പുഴ അപകടത്തിൽ മരണപ്പെട്ട ദേവാനന്ദൻ  SAPS ന്റെ അഭിമാനതാരം .. വിങ്ങിപ്പൊട്ടി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂൾ ..

കാഞ്ഞിരപ്പള്ളി : ഇക്കഴിഞ്ഞ ദേശീയ NEET പരീക്ഷയിൽ കേരള റാങ്ക് 745 , CBSE പരീക്ഷയിൽ 500 ൽ 484 മാർക്ക്, കെമിസ്ട്രിയ്ക്ക് നൂറിൽ നൂറ് മാർക്ക് ..  ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിലെ മിടുക്കരിൽ മിടുമിടുക്കനായിരുന്നു കഴിഞ്ഞ ദിവസം ആലപ്പുഴയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകൻ  ബി. ദേവാനന്ദൻ  (19). ദേവാനന്ദന്റെ സഹോദരൻ ദേവദത്തും ആനക്കല്ല്  SAPS ൽ മുൻപ് പഠിച്ചതാണ് . ദേശീയ NEET പരീക്ഷയിൽ കേരളത്തിലെ ഏഴാം റാങ്ക് കരസ്ഥമാക്കി,  നിലവിൽ JIPMER -ൽ മൂന്നാം വർഷ വിദ്യാർത്ഥിയാണ് ദേവദത്ത്. 

അഞ്ചുവര്‍ഷത്തിനപ്പുറം മികച്ച  ഡോക്ടര്‍മാരായി ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജില്‍നിന്ന് പടിയിറങ്ങേണ്ടിയിരുന്ന ദേവാനന്ദനും മറ്റ് നാല് സുഹൃത്തുക്കളും ഒരു നിമിഷത്തെ അശ്രദ്ധയിൽ ദാരുണമരണം ഏറ്റുവാങ്ങേണ്ടിവന്നു . കോട്ടയം മറ്റക്കര സ്വദേശികളായ  ദേവാനന്ദന്റെ മാതാപിതാക്കൾ , ജോലി സംബന്ധമായ ആവശ്യത്തിനാണ് അടുത്തകാലത്ത് മലപ്പുറത്തേക്ക് താമസം മാറിയത്. ദേവാനന്ദന്റെ അച്ഛൻ ബിനുരാജ് അധ്യാപകനാണ് . അമ്മ സെയിൽടാക്സ് ഓഫിസർ ആണ് .  പഠനത്തിൽ മിടുമിടുക്കനായിരുന്ന ദേവാനന്ദൻ  , വളരെ സൗമ്യനായ വിദ്യാർത്ഥിയായിരുന്നു. സ്‌കൂളിൽ നിരവധി  അടുത്ത സുഹൃത്തുക്കൾ ഉണ്ടായിരുന്ന ദേവാനന്ദൻ  ,  തന്റെ ജൂനിയെഴ്സിന് പാഠഭാഗങ്ങൾ പറഞ്ഞുകൊടുത്ത് അവരെ ഏറെ സഹായിച്ചിരുന്നു. അതിനാൽ തന്നെ , തങ്ങളുടെ പ്രിയപ്പെട്ട  ദേവാനന്ദന്റെ അകാലമരണം  സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിലെ കുട്ടികളെയും അധ്യാപകരെയും ഏറെ വേദനപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *